Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Clinical Research

ക്ലി​നി​ക്ക​ല്‍ റി​സ​ര്‍​ച്ചി​ല്‍ ദേ​ശീ​യ മി​ക​വി​നു​ള്ള അ​വാ​ര്‍​ഡ് ഡോ. ​ജീ​മോ​ന്‍ പന്ന്യാമാ​ക്ക​ലി​ന്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ന്ത്യ​​​ന്‍ സൊ​​​സൈ​​​റ്റി ഫോ​​​ര്‍ ക്ലി​​​നി​​​ക്ക​​​ല്‍ റി​​​സ​​​ര്‍​ച്ച് ഏ​​​ര്‍​പ്പെ​​​ടു​​​ത്തി​​​യ ഈ ​​​വ​​​ര്‍​ഷ​​​ത്തെ ക്ലി​​​നി​​​ക്ക​​​ല്‍ റി​​​സ​​​ര്‍​ച്ച് മി​​​ക​​​വി​​​നു​​​ള​​​ള ദേ​​​ശീ​​​യ അ​​​വാ​​​ര്‍​ഡ് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ശ്രീ ​​​ചി​​​ത്ര തി​​​രു​​​നാ​​​ള്‍ ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ട് ഫോ​​​ര്‍ മെ​​​ഡി​​​ക്ക​​​ല്‍ സ​​​യ​​​ന്‍​സ​​​സ് ആ​​​ന്‍​ഡ് ടെ​​​ക്‌​​​നോ​​​ള​​​ജി​​​യി​​​ലെ പ്ര​​​ഫ.​​​ഡോ. ജീ​​​മോ​​​ന്‍ പന്ന്യാമാ​​​ക്ക​​​ലി​​​നു സ​​​മ്മാ​​​നി​​​ച്ചു.

ഹാ​​​ര്‍​ട്ട് ഫെ​​​യി​​​ല്യര്‍ രോ​​​ഗാ​​​വ​​​സ്ഥ ഉ​​​ള്ള​​​വ​​​രി​​​ല്‍ നൂ​​​ത​​​ന​​​മാ​​​യ ചി​​​കി​​​ത്സാ​​​രീ​​​തി വി​​​ക​​​സി​​​പ്പി​​​ച്ചെ​​​ടു​​​ത്ത് അ​​​വ​​​രു​​​ടെ ശ​​​രാ​​​ശ​​​രി ആ​​​യു​​​ര്‍​ദൈ​​​ര്‍​ഘ്യം ഉ​​​യ​​​ര്‍​ത്തു​​​വാ​​ൻ ശ്രീ ​​​ചി​​​ത്ര​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ന​​​ട​​​ത്തി​​​യ പ​​​ഠ​​​ന​​​ത്തി​​​ന് സാ​​​ധി​​​ച്ചി​​​രു​​​ന്നു. രാ​​​ജ്യ​​​ത്തെ 22 ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലാ​​​യി ന​​​ട​​​ത്തി​​​യ ഈ ​​​പ​​​ഠ​​​ന​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് അ​​​വാ​​​ര്‍​ഡ് ജേ​​​താ​​​വി​​​നെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത്. കേ​​​ര​​​ള​​​ത്തി​​​ലെ പ്ര​​​മു​​​ഖ ആ​​​ശു​​​പ​​​ത്രി​​​ക​​​ള്‍ ഈ ​​​പ​​​ഠ​​​ന​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി​​​രു​​​ന്നു.

കാ​​​ര്‍​ഡി​​​യോ​​​വാ​​​സ്‌​​​കു​​​ലാ​​​ര്‍ ഡി​​​സീ​​​സ് എ​​​പി​​​ഡെ​​​മി​​​യോ​​​ള​​​ജി പ്ര​​​ധാ​​​ന ശ്ര​​​ദ്ധാ​​​കേ​​​ന്ദ്ര​​​മാ​​​ക്കി ഇ​​​ന്ത്യ​​​യി​​​ല്‍ ദേ​​​ശീ​​​യ​​​ത​​​ല​​​ത്തി​​​ല്‍ ഏ​​​ക​​​ദേ​​​ശം ര​​​ണ്ടു ദ​​​ശാ​​​ബ്ദ​​​ങ്ങ​​​ളു​​​ടെ ഗ​​​വേ​​​ഷ​​​ണ പ​​​രി​​​ച​​​യം ഡോ. ​​​ജീ​​​മോ​​​ന്‍ നേ​​​ടി​​​യി​​​ട്ടു​​​ണ്ട്. പ്ര​​​മു​​​ഖ മെ​​​ഡി​​​ക്ക​​​ല്‍ ജേ​​​ര്‍​ണ​​​ലു​​​ക​​​ളി​​​ല്‍ ഇ​​രു​​നൂ​​റി​​ല​​ധി​​​കം ഗ​​​വേ​​​ഷ​​​ണ പ്ര​​ബ​​ന്ധ​​​ങ്ങ​​​ളാ​​​ണ് അ​​​ദ്ദേ​​​ഹം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.

നി​​​ല​​​വി​​​ല്‍, വെ​​​ല്‍​ക്കം ട്ര​​​സ്റ്റ് ഡി​​​ബി​​​ടി ഇ​​​ന്ത്യ അ​​​ല​​​യ​​​ന്‍​സ്, മെ​​​ഡി​​​ക്ക​​​ല്‍ റി​​​സ​​​ര്‍​ച്ച് കൗ​​​ണ്‍​സി​​​ല്‍ ഓ​​​സ്‌​​​ട്രേ​​​ലി​​​യ, മെ​​​ഡി​​​ക്ക​​​ല്‍ റി​​​സ​​​ര്‍​ച്ച് കൗ​​​ണ്‍​സി​​​ല്‍ യു​​​കെ, നാ​​​ഷ​​​ണ​​​ല്‍ ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ട് ഫോ​​​ര്‍ ഹെ​​​ല്‍​ത്ത് കെ​​​യ​​​ര്‍ റി​​​സ​​​ര്‍​ച്ച് യു​​​കെ, ഇ​​​ന്ത്യ​​​ന്‍ കൗ​​​ണ്‍​സി​​​ല്‍ ഓ​​​ഫ് മെ​​​ഡി​​​ക്ക​​​ല്‍ റി​​​സ​​​ര്‍​ച്ച് എ​​​ന്നി​​​വ​​​യി​​​ല്‍ നി​​​ന്നു​​​ള്ള 100 കോ​​​ടി രൂ​​​പ​​​യ്ക്കു മേ​​​ല്‍ മൂ​​​ല്യ​​​മു​​​ള്ള പ്ര​​​ധാ​​​ന ഗ​​​വേ​​​ഷ​​​ണ ഗ്രാ​​​ന്‍റു​​​ക​​​ള്‍ ഡോ. ​​​ജീ​​​മോ​​​ന്‍ സ്വ​​​ന്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

2021ല്‍ ​​​മെ​​​ഡി​​​ക്ക​​​ല്‍ സ​​​യ​​​ന്‍​സ​​​സ് വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ ഇ​​​ന്ത്യ​​​യി​​​ലെ പ്ര​​​ശ​​​സ്ത​​​മാ​​​യ ശാ​​​ന്തി സ്വ​​​രൂ​​​പ് ഭ​​​ട്‌​​​നാ​​​ഗ​​​ര്‍ പു​​​ര​​​സ്‌​​​കാ​​​രം പ്ര​​​ഫ.​​​ഡോ. ജീ​​​മോ​​​നു ല​​​ഭി​​​ച്ചി​​​രു​​​ന്നു.

Latest News

Up